4
Religion & Spirituality
മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനിൽ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം. പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിത നാൾവഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യ പാഠം എന്ന നിലയിൽ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. " യദി ഹാസ്തി തദന്യത്ര / യന്നേ ഹാസ്തി ന കുത്രചിൽ " (ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല ) എന്ന മഹാഭാരതത്തിന്റെ പുകഴ്പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമർത്ഥമായ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം.
© 2021 Storyside DC IN (Audiobook): 9789354320354
Release date
Audiobook: 5 September 2021

Step into an infinite world of stories
Overall rating based on 32 ratings
Informative
Thought-provoking
Heartwarming
Download the app to join the conversation and add reviews.
Showing 8 of 32
Akhil
7 Sept 2021
Like him only....fraudulent
Phill
18 Sept 2021
നുണയിടം സർ ഇത് എവിടുന്ന് കോപ്പി അടിച്ചതാണ്?
Anil
14 Oct 2021
ഇത്രയും പഠനം നടത്തി എഴുതിയ പുസ്തകം സ്വന്തം ഇടുങ്ങിയ കാഴ്ചപ്പാടിനെ വെളിവാക്കാനായി ഉപയോഗിച്ചതാണ് ഈ പുസ്തകത്തിന്റെ ദൗർബല്യം. തന്റെ ആശയങ്ങൾക്കൊപ്പം നില്കുന്ന ചരിത്രകാരന്മാരുടെ റഫറൻസിന് പ്രാധാന്യം നല്കിയപ്പോൾ (രണ്ടാമൂഴത്തിലെ പരാമർശങ്ങൾ പോലും റഫറൻസുകൾ കൊപ്പം എടുത്തിരിക്കുന്നു), യാതൊരു അടിസ്ഥാനവുമില്ലാതെ നിഗമനങ്ങളിലേക്കിറങ്ങിയപ്പോൾ ഒക്കെ ഇത് ഒരു നിഷ്പക്ഷ പഠനം എന്നതിൽ നിന്നും പക്ഷപാതപരമായ പഠനമായി മാറി
Augustine
23 Dec 2021
An exhaustive and illuminating book. An iconic book on the world’s and history’s greatest epic.
Shelley
27 Jan 2023
As good as 'Sapiens'. An eye opener into philosophy through the world of 'Mahabharatha'.
Razeen
6 Apr 2022
സുനിൽ ഇളയിടത്തിന്റെ പ്രഭാഷണങ്ങൾ പോലെ അദ്ദേഹത്തിന്റെ ഈ പുസ്തകം നമുക്ക് അറിവും ചിന്തയും നൽകുന്നു. ഇന്ത്യയുടെ ഇതിഹാസത്തിൽ മഹാഭാരത സ്ഥാനം പ്രഥമം ആണ്. കേവലം പാണ്ഡവ കൗരവ ചരിത്രം മാത്രം അല്ല മഹാഭാരതം അതിലെ ഓരോ കഥാപാത്രങ്ങൾക്കും പല കഥകളും നമ്മോട് പറയുവാൻ ഉണ്ട്. പല രാജ്യങ്ങളിലും വിശേഷിച്ചു കംബോഡിയ പോലെ ഉള്ള രാജ്യങ്ങളിലും ഇന്ത്യൻ സംസ്ഥനങ്ങളിലും മഹാഭാരത്തിനു പറയുവാൻ ഉള്ള കഥകളും സന്ദർഭങ്ങളും വ്യത്യസ്തം ആണ്. മഹാഭാരത ക്രോഡീകരണത്തിന്റെ ചരിത്രവും, കഥാപാത്രങ്ങളുടെ ആഴത്തിൽ ഉള്ള പഠനം ആണ് ഈ പുസ്തകം.
Anvar Ali Ahammed
21 Jan 2022
Classic
Muraleedharan
6 Dec 2021
A wonderful experience
English
India