Step into an infinite world of stories
സർപ്പസൗന്ദര്യംകൊണ്ടും നർത്തനവൈഭവംകൊണ്ടും ചരിത്രത്തിൽ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ വിശ്യസാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ തൂലികയിൽനിന്നും. പാരീസിൽ കാലുകുത്തുമ്പോൾ ചില്ലിക്കാശുപോലും കൈവശമില്ലായിരുന്ന മാതാ ഹരി മാസങ്ങൾക്കുള്ളിൽ നഗരത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വ്യക്തിയായി കുതിച്ചുയർന്നു. നർത്തകി എന്ന നിലയിൽ കാണികളെ ഞെട്ടിച്ച മാതാ ഹരി പ്രശസ്തരുടെയും കോടീശ്വരൻമാരെയും തന്റെ വിരൽത്തുമ്പുകളിൽ ചലിപ്പിച്ചു. ലോകത്തെ ത്രസിപ്പിച്ച ആ സാഹസിക ജീവിതം ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് സൈനികരുടെ തോക്കിൻ കുഴലുകളുടെ മുൻപിൽ ഒടുങ്ങി. വ്യവസ്ഥകളെ ചോദ്യംചെയ്യാൻ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നൽകേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റെ അതിമനോഹരമായ ശൈലിയിൽ പൗലൊ കൊയ്‌ലോ വായനക്കാർക്കായി അവതരിപ്പിക്കുന്നു.
© 2024 DC BOOKS (Audiobook): 9789356435247
Release date
Audiobook: June 19, 2024
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International