Step into an infinite world of stories
സംഭ്രാന്തസാക്ഷാല്‍ക്കാരം ഒരേസമയം ഒരു ഇറോട്ടിക് സറ്റയറും ഒരു പൊളിറ്റിക്കല്‍ സറ്റയറുമാണ്. ഒരു ഇറോട്ടിക് പൊളിറ്റിക്കല്‍ സറ്റയര്‍ എന്നും പറയാം. തെക്കേഇന്ത്യയിലെ വലിയ നഗരമായ ഹൈദരാബാദിന്റെ ഉള്‍നാടുകളിലൊന്നില്‍, ജഗറ എന്ന കുഗ്രാമത്തില്‍ കഴിയുന്ന അപ്പണ്ണ, ദൊപ്പയ്യ എന്നീ കര്‍ഷകരുടെയും അവരുടെ ഭൂസ്വാമിയായ മഹാരാജസിംഹത്തിന്റെയും കഥയാണിത്. അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്ന രേവമ്മയും സീതമ്മയും ഒപ്പം, മഹാരാജസിംഹത്തിന്റെ മകന്‍, തകര്‍ന്ന യു.എസ്.എസ്.ആറില്‍നിന്നു മടങ്ങിവരുന്ന യുവരാജസിംഹവും അയാള്‍ക്കൊപ്പം റഷ്യ വിട്ടുപോന്ന പെട്രോള്‍ പെട്രോവ്‌നയും ചേരുമ്പോള്‍ ഈ ആധുനികോത്തരവിഡംബനകേളിക്ക് അരങ്ങൊരുങ്ങുന്നു. ഇക്കഥയത്രയും നക്‌സല്‍ പ്രസ്ഥാനാനുഭാവിയായ കൊണ്ടേപ്പള്ളി ദശരഥലു ജഗന്നാഥഡു എഴുതിയ തെലുഗുകഥയായ സംഭ്രാന്തസാക്ഷാല്‍ക്കാരമുവിന്റെ പരിഭാഷയായിട്ടാണ് അവതീര്‍ണമാകുന്നത്. രചനാശില്പപരീക്ഷണത്തിലെ മറ്റൊരു മായാജാലം.
© 2022 Borges Letters (Audiobook): 9789393286475
Release date
Audiobook: April 9, 2022
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International