Step into an infinite world of stories
Fantasy
നരബലിയും ദുർമന്ത്രവാദവും നടത്തി അമരത്വം പ്രാപിക്കുവാനുള്ള അയാളുടെ ആസക്തി വേനൽപ്പുഴപോലെ തെളിഞ്ഞതും ശാന്തവുമായ ഗ്രാമസന്ധ്യകളെ ഭീതിയിലാഴ്ത്തുന്നു. എപ്പോൾ വേണമെങ്കിലും കന്യകമാർ അപ്രത്യക്ഷരാകാം. അറിയപ്പെടുന്ന മാന്ത്രികരെക്കെ അടിയറവു പറഞ്ഞു. തന്റെ മുറപ്പെണ്ണിനെ നഷ്ടപ്പെട്ടപ്പോൾ ആ യുവാവ് അയാളെ നേരിടാൻ തയ്യാറായി. നൂറ്റാണ്ടുകൾക്കു മുൻപ് തമ്പുരാട്ടിമാർ വിളക്കുവച്ചു കാവൽ നിൽക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ എട്ടുകെട്ടിനുള്ളിലെ അമൂല്യങ്ങളായ താളിയോലകളിൽ ഉറങ്ങുന്ന ദിവ്യമന്ത്രങ്ങളെ ഉരുക്കഴിച്ചുണർത്തണം. ഭൂകമ്പത്തിൽ മൺമറഞ്ഞുപോയ ദുർഗാക്ഷേത്രം കണ്ടെത്തണം. ദേവിയുടെ കയ്യിലിരിക്കുന്ന ഗ്രന്ഥം കരസ്ഥമാക്കി അതിലെ മന്ത്രങ്ങൾ സ്വായത്തമാക്കണം.
© 2021 Storyside IN (Audiobook): 9789369310364
Release date
Audiobook: 5 June 2021
English
India