Step into an infinite world of stories
Fiction
രാഘവൻ ജീവിതമാരംഭിച്ചത് ഈശ്വരവിശ്വാസിയായിട്ടാണ്. കാലത്തിന്റെ ഒഴുക്കിൽ, പക്ഷേ അയാൾ ഈശ്വരനിഷേധിയും കമ്യൂണിസ്റ്റുമായി. ഭദ്രം എന്നു പുറമേക്കു തോന്നിക്കുന്ന സംഘർഷനിർഭരമായ ജീവിതം വീണ്ടും രാഘവനെ ഈശ്വരനിലെത്തിച്ചു. വിരുദ്ധദ്വന്ദ്വങ്ങൾ തമ്മിലുള്ള സംഘർഷവും ആസുരമായ കാലവും ഒടുവിൽ അയാളുടെ ജീവനാണു കവർന്നത്. കാലത്തിന്റെ രക്തസാക്ഷിയാവാനായിരുന്നു അയാളുടെ വിധി. രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുള്ള ദ്വന്ദ്വയുദ്ധം, കാലചക്രത്തിന്റെ ഗതിക്രമത്തിൽപെട്ട് എന്തൊക്കെയോ ആവാൻ വിധിക്കപ്പെട്ട, പൂർവനിർണീതമായ നിയോഗങ്ങൾ ഏറ്റുവാങ്ങുകമാത്രം ചെയ്യുന്ന മനുഷ്യന്റെ കഥയാണ്. 1970-ൽ പുറത്തുവന്ന ഈ നോവൽ കേരളത്തിന്റെ പില്ക്കാല രാഷ്ട്രീയ പരിതോവസ്ഥയെ ദീർഘദൃഷ്ടിയോടെ ദർശിച്ച എഴുത്തുകാരനെ കാട്ടിത്തരികകൂടി ചെയ്യുന്നു.
© 2025 DC BOOKS (Audiobook): 9789364879736
Release date
Audiobook: 19 August 2025
English
India