Step into an infinite world of stories
3.6
Biographies
ഒരു മലയാളി വായനക്കാരന് മറ്റേത് വിദേശ കവിയെക്കാളും സുപരിചിതനാണ് ചിലി എന്ന 'മെലിഞ്ഞ ദേശത്തിരുന്ന്' കവിതയെഴുതിയ പാബ്ലോ നെരൂദ. തീക്ഷ്ണവികാരവും ജീവിതാനന്ദവും നിറഞ്ഞ പ്രണയ കവിതകൾ,പൊള്ളുന്ന വിപ്ലവ കവിതകൾ, സംഘർഷത്തിന്റെ നാൾവഴികളായ ദേശ കവിതകൾ, സ്വന്തം ജീവിതത്തെ ഉപഹാസത്തോടെയും നിർമ്മമതയോടെയും തിരിഞ്ഞു നോക്കുന്ന ആത്മകഥാപാരമായ കവിതകൾ - വിപുലമായിരുന്നു ആ കാവ്യ പ്രപഞ്ചം. ആ കാവ്യാനുഭവം മലയാളി വായനക്കാരന് പകർന്നുതന്നത് പ്രധാനമായും കെ സച്ചിദാനന്ദനാണ്, നിരന്തരമായ തന്റെ വിവർത്തനങ്ങളിലൂടെ. കവിതയോടൊപ്പം കവിയെ കൂടി അടുത്തറിയേണ്ടത് ചിലപ്പോൾ ആവശ്യമായി വരാം. കവിതയും ജീവിതവും തമ്മിൽ വേർതിരിവില്ലാതിരുന്ന നെരൂദയെ പോലെ ഒരാളുടെ കാര്യത്തിൽ പ്രത്യേകിച്ചും. ബാബ്ലോ നെരൂദ എന്ന ഈ മോണോ ഗ്രാഫ് സ്പാനിഷ് കവിതയുടെ വിശാല ഭൂമികയിൽ നിന്ന് തുടങ്ങി ഒറ്റയൊറ്റ സമാഹാരങ്ങളിലൂടെ സഞ്ചരിച്ച് നെരൂദാ കവിതയുടെ സമഗ്രവും സൂക്ഷ്മവുമായ ഒരു പശ്ചാത്തല വിവരണം നൽകുന്നു. ആ കവിത പരിചയമുള്ള ഒരാൾക്ക് പുതിയൊരു തെളിച്ചവുമായി അതിലൂടെ വീണ്ടും കടന്നു പോകാൻ ഇത് ഉപയോഗപ്പെടും. ഇനിയും പരിചയമാകാനിരിക്കുന്നവർക്ക് സുഗമ സഞ്ചാരത്തിനുള്ള വഴിവിളക്കായും.
Release date
Audiobook: 5 October 2022
English
India