Step into an infinite world of stories
Fantasy & SciFi
അടിമയാണെങ്കിലും സ്വന്തം കര്‍ത്തവ്യങ്ങളില്‍ അന്ധമായി വിശ്വസിക്കുന്ന കട്ടപ്പ ദുഷ്ടനായ രാജകുമാരന്റെ സേവകനായി നിയമിക്കപ്പെടുന്നു. എന്നാല്‍ അടിമകളായ തങ്ങളുടെ അവസ്ഥയോട് കലാപം ചെയ്യുന്ന, സ്വാതന്ത്ര്യം കൊതിക്കുന്ന തന്റെ അനുജനെ ആപത്തുകളില്‍ ചെന്നുപെടാതെ നോക്കേണ്ട ഉത്തരവാദിത്തവും അയാള്‍ക്കുണ്ട്. താളിയോലഗ്രന്ഥത്തിന്റെ രഹസ്യം മനസ്സിലാക്കിയെടുക്കാനുള്ള പരിശ്രമത്തിനിടെ മാഹിഷ്മതി സാമ്രാജ്യത്തിന്റെ അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്ന അനേകം ശക്തി കേന്ദ്രങ്ങളുടെ യഥാര്‍ത്ഥ ചിത്രം ശിവകാമിക്കുമുമ്പില് അനാവൃതമാവുന്നു: വിപ്ലവകാരികള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥവൃന്ദം, ധനത്തിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത പ്രഭുക്കന്മാര്… Asura:Tale of the Vanquished, Roll of the Dice, Rise of Kali തുടങ്ങിയ ബെസ്റ്റ്സെല്ലറുകളുടെ കര്‍ത്താവ് ആനന്ദ നീലകണ്ഠന്. ‘ശിവകാമിയുടെ ഉദയം’ എസ് എസ് രാജമൗലിയുടെ ബ്ലോക്കബസ്സര് സിനിമ ‘ബാഹുബലിയുടെ മുന്‍ തുടക്കം. നീലകണ്ഠന്റെ ഏറ്റവും പുതിയ പുസ്തകം: ‘ശിവകാമിയുടെ ഉദയം’, അധികാരത്തിന്റെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയും ഉപജാപങ്ങളുടെയും ആവേശമുണര്‍ത്തുന്ന കഥ.
© 2025 DC BOOKS (Audiobook): 9789364870887
Release date
Audiobook: 20 March 2025
English
India