Step into an infinite world of stories
'' അത് ഒരു ബിഷപ്പിൻെറ വേനൽക്കാല വസതിയാണ്. അരമന-അഥവാ പാലസ് ---എന്നാണതിൻറെ പേര്. ബിഷപ്പു തിരുമേനി ഉറങ്ങുന്നു. മധ്യാഹ്നഭക്ഷണത്തിനു ശേഷം പതിവുള്ള സുഖനിദ്രയിലേക്ക് അദ്ദേഹം പ്രവേശിച്ചിരിക്കുകയാണ്. ഊണിൻറെ ദൗർലഭ്യം കൊണ്ട് ഒട്ടുപേർക്ക് രാത്രിയിൽ പോലും ഉറക്കം കിട്ടുന്നില്ല. അതിൻ്റെ അതിമാത്രയിൽ ചിലർ പകൽപോലും ഉറങ്ങിപ്പോകുന്നു. ഈ വൈരുദ്ധ്യങ്ങളെ സൃഷ്ടിച്ച നീതിജ്ഞനായ ദൈവത്തിൻറെ ഒരു വിദേശകാര്യ മന്ത്രിയെയാണ് ബിഷപ്പ് എന്നു പറയുക. അദ്ദേഹം സുഖമായി ഉറങ്ങിക്കൊള്ളട്ടെ. കാരണം, അദ്ദേഹത്തിൻറെ സകല കർമ്മങ്ങളും പരിശുദ്ധങ്ങളായിരിക്കും''--സാമൂഹിക യാഥാർഥ്യങ്ങൾ ആവിഷ്കരിക്കുന്നതോടൊപ്പം പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും ഉപാധികൂടിയാക്കി മാറ്റിയ കഥാകാരനാണ് പൊൻകുന്നം വർക്കി. കഥ 'കുറ്റസമ്മതം'.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109406
Release date
Audiobook: 29 October 2022
English
India