Step into an infinite world of stories
1954 ൽ മലപ്പുറത്തെ മുണ്ടുപറമ്പിൽ ജനിച്ച ശങ്കരനാരായണൻ്റെ ഓർമ്മക്കുറിപ്പുകളാണ് ഓർമ്മപുരാണം. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലെ ആദ്യ ദശകങ്ങളിലെ മലപ്പുറം ജില്ലയിലെ നാട്ടിൽപുറങ്ങളിലെ പ്രകൃതിയും നാട്ടുകാരുമാണ് ഓർമ്മപുരാണത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഗ്രന്ഥകാരൻ്റെ സ്വന്തം കഥയേക്കാളേറെ ചുറ്റുപാടുകളെക്കുറിച്ചും ചുറ്റുമുള്ളവരെക്കുറിച്ചുമാണ് കഥകളധികവും. നാടൻ ശൈലികളും പ്രയോഗങ്ങളും നിറഞ്ഞു നിൽക്കുന്ന എഴുത്ത്, ഒരു പ്രദേശത്തിൻ്റെ ഒരു കാലഘട്ടത്തിൻ്റെ സംസ്കാരവും, ജീവിത രീതികളും പച്ചയായി വരച്ചുകാട്ടുന്നു. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ജാതി സമ്പ്രദായത്തിൻ്റെ പൊള്ളതരങ്ങൾ വിവിധ സംഭവങ്ങളിലൂടെ തുറന്നു കാട്ടുന്നുണ്ട് ഈ പുസ്തകത്തിൽ. ജാതി, മത, രാഷ്ട്രീയ, ലിംഗ വിഭജനങ്ങൾക്കതീതമായ, മനുഷ്യരോടെപ്പം മുഴുവൻ ജീവജാലങ്ങൾക്കും നിലനിൽക്കാൻ അവകാശം ഉറപ്പു നൽകുന്ന ഒരു പ്രകൃതി സാമൂഹ്യാവസ്ഥയെക്കുറിച്ച് വിഭാവനം ചെയ്യുന്നു ഗ്രന്ഥകാരൻ.
© 2024 Orange Media Creators (Audiobook): 9789395334297
Release date
Audiobook: 14 June 2024
English
India