Step into an infinite world of stories
പരസ്പരം പരിചയമില്ലാത്ത പത്തു ചെറുപ്പക്കാര്‍, കോവളത്ത്, ഒരു മാര്‍ക്കറ്റിംഗ് മീറ്റിംഗില്‍ വച്ചു കാണുന്നു, പരിചയപ്പെടുന്നു, ഒന്നിച്ച് രണ്ടു കോട്ടേജുകളില്‍ താമസിക്കുന്നു. അവര്‍ക്ക് മീറ്റിന്റെ സംഘാടകര്‍ നല്കിയ രണ്ടു വാഹനങ്ങളും അവയുടെ ഡ്രൈവര്‍മാരും. അങ്ങനെ ആകെ പന്ത്രണ്ടു പേര്‍. മീറ്റിന്റെ അവസാനരാത്രി അവര്‍ മദ്യാഘോഷത്തിന്റെ ലഹരിയില്‍ കടപ്പുറത്തേക്കു വണ്ടികളില്‍ പോകുന്നു. അവരില്‍ അജിത്ത് ഒരു ക്ഷിപ്രകോപിയും വഴക്കാളിയും സമ്പന്ന കുടുംബാംഗവുമാണ്. അക്കൂട്ടത്തില്‍ എല്ലാവരുമായും റിസോര്‍ട്ടിലെ ജോലിക്കാരും മറ്റ് താമസക്കാരുമായും അജിത്ത് നിസ്സാരകാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം അവന്‍ തന്നെ മുന്‍കൈയെടുത്ത് അവസാനിപ്പിച്ചിട്ടുമുണ്ട്. അജിത്തിന്റെ താല്പര്യപ്രകാരം ആ രാത്രി രണ്ടു മണിക്കു ശേഷമവര്‍ കടപ്പുറത്തെ അപകടകരമായ ഇടങ്ങളിലേക്ക് ആലോചിക്കുന്നു. അജിത്തിനെ പിന്താങ്ങുന്നവര്‍ ഒരു വണ്ടിയില്‍ പുറപ്പെടുന്നു. മറ്റേക്കൂട്ടര്‍ പോകുന്നില്ല. കുറേക്കഴിഞ്ഞ് അജിത്തും കൂട്ടരും തങ്ങളുടെ വണ്ടി മണലില്‍ പൂണ്ടെന്നും വേലിയേറ്റമാണ്; ഉടനെ വന്ന് സഹായിക്കണമെന്നും വിളിച്ചറിയിച്ചതിന്‍ പ്രകാരം രണ്ടാം സംഘം അങ്ങോട്ടെത്തുന്നു. എല്ലാവരും ഒന്നര മണിക്കൂറോളം പണിപ്പെട്ട് വണ്ടി കരകയറ്റി അവിടന്ന് രക്ഷപ്പെടുന്നു. പക്ഷേ, കോട്ടേജുകളിലെത്തുമ്പോള്‍ രണ്ടു വണ്ടിയിലും അജിത്തില്ല എന്നവര്‍ മനസ്സിലാക്കുന്നു. വേഗം തിരികെ കടപ്പുറത്തെത്തുമ്പോള്‍, അവിടെ അവന്റെ മൃതദേഹമാണു കണ്ടെത്തുന്നത്. അജിത്ത് മരിച്ചതെങ്ങനെ? സ്വാഭാവികമരണമോ അപകടമരണമോ കൊലപാതകമോ? സാക്ഷാല്‍ പെരുമാള്‍ സാക്ഷിയാകുന്ന കേസ് അവിടെ ആരംഭിക്കുകയായി. കൃതഹസ്തനായ എഴുത്തുകാരന്‍ അന്‍വര്‍ അബ്ദുള്ളയുടെ, ഡിറ്റക്ടീവ് പെരുമാള്‍ പരമ്പരയിലെ മൂന്നാമത്തെ നോവല്‍.
© 2023 Borges Letters (Audiobook): 9789393286154
Release date
Audiobook: 28 May 2023
English
India