Oralkoode Ponkunnam Varkey
Step into an infinite world of stories
3.8
Short stories
അന്ന് ശനിയാഴ്ചയാണ്. ആ അവധി ദിവസം തികയാൻ ഇനി ഒരു ദിവസം കൂടിയേ വേണ്ടൂ. മാർക്കോസ് ചേട്ടൻ ആ വാഴച്ചുവട്ടിലേക്ക് നടന്നു. തന്റെ ജീവിതത്തിന്റെ രക്തധമനികളായ ആ ചെടികളുടെ ഓരോ ചുവട്ടിലും ഹൃദയഭാരത്തോടുകൂടി അയാൾ നോക്കിനിന്നു. ആ ദുഃഖിതനിലുള്ള അനുകമ്പയാലോ എന്ന് തോന്നുമാറ് കൈകൾ മന്ദമായി വീശി അയാളെ ആശ്വസിപ്പിച്ചു. അയാൾ ആ ചെടികൾ എണ്ണി നോക്കി. കുലയ്ക്കാറായതും കുടം വന്നതുമായ അറുപതോളം ചെടികൾ. ഇവ ഓരോന്നുമാണല്ലോ താൻ വെട്ടേണ്ടത് എന്ന് വിചാരിച്ച് അയാളുടെ ഹൃദയം ഉരുകി. അയാൾ ചിന്തിച്ചു: ' എങ്കിൽ എന്റെ പൗലോസിനെയും ജോണിനെയും റാഹേലിനെയും ഒക്കെ അങ്ങ് വെട്ടിക്കളയുകയല്ലേ ഭേദം?'
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109307
Release date
Audiobook: 24 November 2022
English
India