Step into an infinite world of stories
5
Short stories
'അതിശയ ചേര്‍പ്പ്' മുതല്‍ 'കാതുസൂത്രം'വരെയുള്ള ഈ സമാഹാരത്തിലെ എട്ട് കഥകളും എല്ലാ അര്‍ത്ഥത്തിലും നൊറോണക്കഥകളാണ്. നൊറോണക്കഥകള്‍ എന്ന് ഞാന്‍ പറയുന്നത് ഈ കഥകളുടെ ആഖ്യാനസ്വരൂപത്തെ മുന്‍നിര്‍ത്തിത്തന്നെയാണ്. ഫ്രാന്‍സിസ് നൊറോണ തന്റെ ഇതുവരെയുള്ള എഴുത്തിലൂടെ സൃഷ്ടിച്ചെടുത്ത ആ സാമൂഹിക പശ്ചാത്തലം പലപ്പോഴും നമ്മളെ വിക്ടര്‍ ലീനസിന്റെ കഥകളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കും. രണ്ടു പേരും രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളില്‍ വളരെ വ്യത്യസ്തമായ വഴികളിലൂടെ ആവിഷ്‌കരിക്കുന്ന കൊച്ചിക്കാരുടെ ജീവിതം എന്‍ എസ് മാധവന്‍ 'ലന്തന്‍ബത്തേരി'യില്‍ കാണിച്ചുതന്ന കൊച്ചിക്കാരുടെ ജീവിതത്തിന്റെ രണ്ടു വിരുദ്ധധ്രുവങ്ങളാണ്. ഒട്ടും പോളിഷുചെയ്ത് മിനുക്കാതെ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും കഥപറച്ചിലിന്റെ ഒഴുക്ക് തടസ്സപ്പെടു ത്താതെ കൊണ്ടുപോകാനുള്ള കഴിവാണ് നൊറോണക്കഥകളുടെ മുഖമുദ്ര. അതോടൊപ്പം സമൂഹത്തിലെ സമകാലിക സംഭവങ്ങളോടുള്ള എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ പ്രതികരണങ്ങളായി ഓരോ കഥയും മാറുകയും ചെയ്യുന്നു.''
© 2023 DCB (Audiobook): 9789356432703
Release date
Audiobook: 30 May 2023
English
India