Step into an infinite world of stories
3.8
2 of 1
Teens & Young Adult
“ടീന പോംപെയിലേക്ക് പോകുന്നു”...,ടീനയും അവളുടെ മാന്ത്രിക കെറ്റിലും എന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് ഇത് . കഴിഞ്ഞകാലത്തിന്റെ പ്രൌഡിയിലേക്ക് ടീന തന്റെ ആദ്യ യാത്ര നടത്തുന്നു...എവിടെക്കെന്നല്ലേ...പുരാതന റോമിലേക്ക്. .മാന്ത്രിക കെറ്റിലില്‍ നിന്നു വന്ന നീരാവി തീര്‍ത്ത പോര്‍ട്ടലിലൂടെ ടീന തന്റെ ആദ്യത്തെ സാഹസിക അനുഭവത്തിലേക്ക് കടക്കുന്നു . പുരാതന റോമിലെ ഭാഷ മനസിലാക്കുവാനും സംസാരിക്കുവാനും പോര്‍ട്ടല്‍ അവള്‍ക്ക് ശക്തി നല്കുന്നു . ശതവര്ഷങ്ങള്ക്കപ്പുറമുള്ള ആളുകളെ കാണുവാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുവാനും അവരെ പോലെ വസ്ത്രം ധരിക്കുവാനും ,അവരോടൊപ്പം അവിടെയുള്ള പ്രാര്ഥനാലയങ്ങള്,കടകമ്പോളങ്ങള്‍,തീയേറ്റര്‍ എന്നിവ സന്ദര്‍ശിക്കുവാനും അവള്‍ക്ക് അവസരം ഉണ്ടാകുന്നു.2000 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള റോമന്‍ സംസ്ക്കാരവും ജീവിത രീതികളും മനസിലാക്കുവാനും തികച്ചും സാഹസികത നിറഞ്ഞ കുറെ അനുഭവങ്ങള്‍ നേരിടുവാനും അവള്‍ക്ക് ഈ യാത്രയില്‍ സാധിയ്ക്കുന്നു. പക്ഷേ അവള് പോംപെയിലാണ് എന്നുള്ള വസ്തുത അവസാനം വരെയും അവള്‍ക്ക് അറിയില്ലായിരുന്നു . 79 AD യില്‍ വേസുവിയസ് പര്‍വതത്തില്‍ ഉണ്ടായ അതിഭീകരമായ ഒരു അഗ്നിപര്‍വത വിസ്ഫോടനത്തില്‍ , റോമിലെ പ്രതാപപര്യായമായി നിലനിന്നിരുന്ന പോംപേയി എന്ന നഗരം ചാരങ്ങളാല് മൂടപ്പെടുകയായിരുന്നു.രണ്ടു ദിവസമാണ് ആ വിസ്ഫോടനം നീണ്ടുനിന്നത്. .പതിനെട്ട് മണിക്കൂര്‍ നീണ്ടുനിന്ന ഒരു കല്ലുമഴയായിരുന്നു ആദ്യം ഉണ്ടായത്.അതിനു ശേഷം അഗ്നിപര്‍വതത്തില്‍ നിന്നും ഉരുകിയൊലിച്ച ലാവയും മാരകവാതകങ്ങളും ആ നഗരത്തെ നാമാവശേഷമാക്കി. അടുത്ത ദിവസം സായാഹ്നത്തോടുകൂടി അഗ്നിപര്‍വതത്തിന്റെ ശക്തി കുറഞ്ഞു വന്നു .എന്നാല്‍ അവശേഷിച്ചതോ ,അന്തരീക്ഷത്തില്‍ ഒരു പുകമറയും കുറെ ചാരവും മാത്രം. ഇപ്പോള്‍ പോംപെയ്,ദക്ഷിണ ഇറ്റലിയുടെ കംപെനിയ പ്രവിശ്യയിലെ ബേ ഓഫ് നേപ്ള്സ്നു അരികെയുള്ള,ഒരു വിശാലമായ പുരാവസ്തു പര്യവേക്ഷണ പ്രദേശമാണ്. ടീന പോംപെയ് എന്ന പ്രതാപനഗരം സന്ദര്‍ശിച്ചത് ഈ അഗ്നി പര്‍വത വിസ്ഫോടനം നടന്ന അതേ ദിവസമായിരുന്നു,ഈ പ്രകൃതി ദുരന്തത്തില്‍ അവള് പെട്ടുപോവുകയും ചെയ്തു. ടീനക്ക് അവിടെ നിന്നും രക്ഷപ്പെടാന്‍ ആവുമോ ? കെറ്റില്‍ തീര്‍ക്കുന്ന പോര്‍ടലിലൂടെ അവള്‍ക്ക് യഥാസമയം രക്ഷപ്പെടുവാന്‍ സാധിക്കുമോ? സാഹസികതയുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നു....”ടീന പോംപെയിലേക്ക് പോകുന്നു “..എന്ന രണ്ടാമത്തെ പുസ്തകം.
Translators: Krishnapriya Melemannil
Release date
Audiobook: 7 July 2022
English
India