Pakaram K Raghunathan
Step into an infinite world of stories
പ്രവാസത്തെക്കുറിച്ച് നമ്മൾ പൊതുവെ നിശബ്ദത പുലർത്തി എങ്കിൽ സ്ത്രീപ്രവാസത്തെക്കുറിച്ചുള്ള പൊതുഭാവന ഇപ്പോഴും പറയാൻ കൊള്ളാത്തതായിത്തന്നെ അവശേഷിക്കുന്നു. നിർമ്മ ലയുടെ നോവൽ ചെയ്യുന്നത് ആ മൗനത്തിന് ശബ്ദവും ദൃശ്യവും. അസാന്നിധ്യത്തിന് രക്തവും മാംസവും വന്നുചേരുന്ന/ അയച്ചു കിട്ടുന്ന പണം എന്ന ഇടപാടിന് മനസ്സും വികാരങ്ങളും നല്കുന്നു എന്നതാണ്. ജോയിമാരുടെയും ഈപ്പൻമാരുടെയും ജിമ്മിമാരു ടെയും യോഹന്നാൻമാരുടെയും വിജയൻമാരുടെയുമെന്ന പോലെതന്നെ സാലിമാരുടെയും തെയ്യാമ്മമാരുടെയും ലളിതമാരു ടെയും എസിമാരുടെയും ഡാർലിമാരുടെയും വിയർപ്പിലും രക്തത്തിലും പണിതതാണ് മലയാളി സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥയും വിശ്വവിഖ്യാതമായ കേരളമാതൃകയുമെന്നും ഈ നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നു.
Release date
Audiobook: 30 May 2022
English
India