Step into an infinite world of stories
നോലാങ് ഭാഷയായിട്ടുള്ള നോലാൻറ് എന്ന നാട്ടിലാവണം ഈ ഡിസ്റ്റോപ്പിയൻ കഥ നടക്കുന്നത്. തടവും കളിയും തടവുകളിയും സ്വാതന്ത്ര്യവും ആഘോഷവും ആമോദവും ഏകാന്തതയും ഏകാത്മകതയും ധ്യാനവും ഭീതിയും ഒച്ചകളും നിശ്ശബ്ദതകളും തമ്മിൽ ഏറ്റുമുട്ടുന്ന ഘോരാന്ധകാരവിവരണം മാത്രമാണീ നോവൽ. എതിരില്ലാത്ത പരീക്ഷണം. ചലച്ചിത്രഭാഷയും സാഹിത്യഭാഷയും ഏറ്റുമുട്ടുന്ന വിചിത്രശില്പം. അൻവർ അബ്ദുള്ള എന്ന എഴുത്തുകാരൻ കുത്സിതനീക്കങ്ങളിൽ ദൈവം എന്ന ആദ്യനോവൽ മുതൽ നടത്തുന്ന രൂപഭാവശില്പപരീക്ഷണങ്ങളിലെ മറ്റൊരു നിർണ്ണായകകരുനീക്കം. അൻവർ അബ്ദുള്ള തടവ് പ്രമേയമാക്കി എഴുതുന്ന രചനകളിലെ പ്രമുഖമുഹൂർത്തം. റിപ്പബ്ലിക്, മതിലുകൾ - ലവ് ഇൻ ദ റ്റൈം ഓഫ് കൊറോണ തുടങ്ങിയവയാണ് ഈ നിരയിലെ മറ്റു പ്രധാനരചനകൾ. അസ്വസ്ഥതയുടെ അനുഭൂതി വിടർത്തുന്ന ആഖ്യാനം. സൂക്ഷ്മമായ ഭാഷാപ്രയോഗങ്ങൾ.
© 2021 Borges Letters (Audiobook): 9789393286093
Release date
Audiobook: 1 December 2021
English
India
