Step into an infinite world of stories
കിഴക്ക് പൊക്കാളിപ്പാടവും, പടിഞ്ഞാറ് ചെകുത്താൻ കായലും, തെക്ക് നടപ്പാലവും വടക്ക് വഞ്ചിക്കടവും അതിരിടുന്ന പാലത്തുരുത്ത്.കെവിനും ബോബും സ്റ്റുവർട്ടും ചേർന്ന മൂവർ സംഘം. തുരുത്തിലെ കൊസറാക്കൊള്ളികളായ ഈ യുവാക്കാൾ തന്നെയാണ് അവിടുത്തെ കാവൽക്കാരും, പടയാളികളുമെല്ലാം. അത് തെളിയിക്കുന്ന സംഭവങ്ങളാണ് നോവലിനാധാരം. കെബോസ്റ്റു എന്ന പേര് തന്നെ നോവലിൽ ഈ മൂവർ സംഘത്തിന്റെ പ്രാധാന്യം തെളിയിക്കുന്നുണ്ട്. അവരുടെ കാഴ്ചകൾ , യാത്രകൾ പ്രണയം, സംഘർഷങ്ങൾ എല്ലാം കോർത്തിണക്കിയാണ് കഥപറയുന്നത്. തുരുത്തിലെ കഥകൾമാത്രമല്ല തുരുത്തിനു പുറത്തുള്ള ലോകവും അവിടെ പതിയിരുന്ന ചതിക്കുഴികളും, അതിൽ നിന്ന് കരകയറാനുള്ള നെട്ടോട്ടവുമെല്ലാം വായനക്കാരനെ പലപ്പോഴും മുൾമുനയിൽ നിർത്തുന്ന തരത്തിൽ സങ്കീർണമായ ഘട്ടങ്ങളിലൂടെയും അതേ സമയം ലളിതമായ ഭാഷയിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.
© 2025 Manorama Books (Audiobook): 9789359592459
Release date
Audiobook: 13 August 2025
English
India