Step into an infinite world of stories
ഭീതിയുടെ സങ്കീർത്തനമാണ് കുത്സിതനീക്കങ്ങളിൽ ദൈവം എന്ന നോവൽ. രാഷ്ട്രീയവും ആദർശപരവും മതപരവും കാമനാപരവും കലാപരവുമായ ഭീതികൾ മരണഭീതിയുമായി കൂടിക്കലമ്പുന്ന ഇരുൾനിലങ്ങളാണ് കഥാഭൂമിക. ദൈവത്തേക്കാൾ പൈശാചികമായി പെരുമാറുന്ന ശക്തിയേതെന്ന വിഹ്വലമായ ചോദ്യമാണ് നോവലിസ്റ്റുയർത്തുന്നത്. ഓർഹൻ പാമുക്ക് എഴുതിയ മൈ നെയിം ഈസ് റെഡ് എന്ന നോവലിനെ, ആഖ്യാനസ്വരഭേദങ്ങളിൽ ഓർമപ്പെടുത്തുന്നുണ്ട് കുത്സിതനീക്കങ്ങളിൽ ദൈവം. എന്നാൽ പാമുക്കിൽ നിന്നു വ്യത്യസ്തമായി, നാമവിലാസം രേഖപ്പെടുത്താതെയാണിവിടെ കഥാപാത്രങ്ങൾ ആഖ്യാനത്തിലേക്കു വഴുതുന്നത്. ശില്പത്തിലും ഭാഷയിലും ആഖ്യാനത്തിലും ശൈലിയിലും പുതുമ ദീക്ഷിക്കുന്ന ഭാവനാപര്യടനം. മൃത്യുസങ്കീർത്തനസമുദ്രം. കൌമാരാന്ത്യത്തിൽ വേട്ടയാടിയ മൃത്യുഭയത്തിൽ നിന്നു മുക്തനായത് ഈ നോവൽ എഴുതിക്കൊണ്ടാണെന്ന് എഴുത്തുകാരൻ പറയുന്നു.
© 2021 Borges Letters (Audiobook): 9789393286246
Release date
Audiobook: 25 December 2021
English
India