Ampili
4 Aug 2020
മൂന്നു പ്രാവശ്യം "ഖസാക്കിന്റെ ഇതിഹാസം" വായിച്ചു കഴിഞ്ഞ ഒരാളായി ഒരു കേൾവിക്ക് മുന്നിൽ ഇരിക്കുമ്പോൾ ഒരു വായനയിലും കൈവരാത്തത്ര ജീവനോടെ ഓരോ ഖസാക്കുകാരനും ആത്മാവിനെ ബന്ധനത്തിലാക്കുന്നു.ജൈവപരമ്പരയുടെ വേരുകളോളം ചെന്നു തൊട്ടുവിളിക്കുന്ന, ചെതലിയുടെ താഴ്‌വാരങ്ങളിൽ വിലയം ചെയ്ത ജീവിതങ്ങൾ, ഏതു പാഴ് വിത്തിനെയും മുളപ്പിക്കുന്ന ഈർപ്പം മുറ്റിയ മണ്ണു പോലെ പശിമയാർന്നൊരു ശബ്ദത്തിൽ ഏറ്റവും പകരം വയ്ക്കാനില്ലാത്ത ഒരു അനുഭവമായി!