Step into an infinite world of stories
Romance
നോവലായും പരമ്പരയായും വായനക്കാർ നെഞ്ചേറ്റിയ മലയാള ജനപ്രിയ നോവൽ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് രചന. ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നുപോയ നിരാലംബയായ ഒരു പെണ്ണിൻ്റെ ആരും പറയാത്ത കഥ. ഓരോ താളിലും ഉദ്വേഗം നിറയ്ക്കുന്ന അസാമാന്യ നോവൽ. രണ്ടാം ഭാഗം പ്രേമസങ്കീർത്തനത്തിൽ തുടരും . " ഇടവപ്പാതിക്ക് തുടങ്ങേണ്ട മൺസൂൺ ഇത്തവണ വൈകിയാണെത്തിയത്. എത്തിയപ്പോൾ ധാര മുറിയാത്ത മഴയും! അതങ്ങനെ രാപകലെന്നില്ലാതെ പെയ്‌തുകൊണ്ടേയിരുന്നു. വാതിലിലൂടെ ഇടിമിന്നലിന്റെ നീലവെളിച്ചംകണ്ട് മേരിയമ്മ അന്തംവിട്ടു. ആരാണ് വാതിൽ തുറന്നിട്ടത്. എഴുന്നേറ്റ് സ്വിച്ച് തപ്പിപ്പിടിച്ച് അവർ മുറിയിലെ ലൈറ്റിട്ടു. കട്ടിലിനപ്പുറത്ത് ജാൻസിയും കുഞ്ഞും കിടന്ന പായ ശൂന്യമായിരുന്നു. മേരിയമ്മ മുറിയിൽ നിന്നുകൊണ്ട് നാലഞ്ചാവർത്തി ജാൻസിയെ ഉറക്കെ വിളിച്ചു. പിന്നെ ടോർച്ചുമെടുത്തുകൊണ്ട് തിണ്ണയിലേക്കിറങ്ങി. കുളിമുറിയുടെ നേർക്ക് ടോർച്ചുതെളിച്ചുനോക്കി. അതിൻ്റെ വിജാഗിരി ഇളകിപ്പോയ തകരവാതിൽ കാറ്റത്ത് കിടന്നാടുന്നുണ്ട്. ആധിയോടെ ഒരാവർത്തികൂടി അവർ വിളിച്ചു"
© 2025 Manorama Books (Audiobook): 9789359592916
Release date
Audiobook: 27 August 2025
English
India